യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ തിരികെ എത്തിക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിന് നയതന്ത്ര തലത്തില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കുടുങ്ങികിടക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, അവശ്യ വസ്തുക്കള്‍ തുടങ്ങിയവ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ യുദ്ധ ഭീതിയില്‍ ആണെന്ന് ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. കീവ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വരും ദിവസങ്ങളില്‍ അവശ്യ വസ്തുക്കള്‍ക്ക് ഉള്‍പ്പടെ ക്ഷാമം ഉണ്ടാകും.

അതിനാല്‍ നയതന്ത്ര തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. യുക്രൈനിലെ മെഡിക്കല്‍ കോളേജുകളില്‍ ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ ബിരുദം സര്‍ക്കാര്‍ അംഗീകരിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top