ജില്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി ചികിത്സാ ബ്ലോക്കുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ജില്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി ചികിത്സാ ബ്ലോക്കുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മാത്രമല്ല ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികള്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പാക്കേജിന്റെ ഭാഗമായി നടത്തിയ അഞ്ചാംഘട്ട വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പൊതുജനാരോഗ്യ മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. 15,000 കോടി രൂപയാണ് ആരോഗ്യ മേഖലക്കായി ചിലവിടുക. ഇതുപ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളും ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. •

ഭാവിയില്‍ ഉണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധി പ്രത്യാഘാതങ്ങളെ നേരിടുന്നതിനായി ആരോഗ്യമേഖലയിലെ അടിസ്ഥാന മേഖലകളില്‍ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപനം.

ആരോഗ്യ മേഖലയിലെ പ്രഖ്യാപനങ്ങള്‍

1. എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി ചികിത്സാ ബ്ലോക്കുകള്‍ സ്ഥാപിക്കും.
2. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികള്‍ സ്ഥാപിക്കും.
3. എല്ലാ ജില്ലകളിലെയും പബ്ലിക് ഹെല്‍ത്ത് ലാബുകളുമായും പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകളുമായും ഇവയെ
ബന്ധിപ്പിക്കും, പകര്‍ച്ച വ്യാധികളെ നിയന്ത്രിക്കുവാനും കണ്ടെത്തുവാനും വേണ്ടിയാണിത്.
4. പകര്‍ച്ച വ്യാധി ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കും
5. നാഷണല്‍ ഡിജിറ്റല്‍ ബ്ലൂപ്രിന്റ് നടപ്പാക്കും.

Top