കണ്ണൂരില്‍ ടി.ഒ മോഹനന്‍ മേയറാകും

കണ്ണൂര്‍: കണ്ണൂരില്‍ ടി.ഒ.മോഹനന്‍ കോര്‍പറേഷന്‍ മേയറാകും. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മോഹനനെ തിരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

നിലവില്‍ ഡിസിസി സെക്രട്ടറിയാണ് മോഹനന്‍. മേയര്‍ സ്ഥാനത്തേക്ക് മൂന്നു പേര്‍ രംഗത്തു വന്നതോടെയാണ് വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

Top