സമ്മര്‍ദ്ദം കുറച്ച് വിദ്യാര്‍ഥികളെ പരീക്ഷയില്‍ സഹായിക്കാന്‍; പരിക്ഷാ പേ ചര്‍ച്ച ഇന്ന് നടന്നു

രീക്ഷയുടെ സമ്മര്‍ദ്ദം കുറച്ച് വിദ്യാര്‍ഥികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിക്ഷാ പേ ചര്‍ച്ച ഇന്ന് നടന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചര്‍ച്ചയുടെ ഏഴാം പതിപ്പാണ് ഇന്ന് നടന്നത്. ഇന്നത്തെ വിദ്യാര്‍ഥികള്‍ കൂടുതല്‍ ക്രിയാത്മകമാണെന്നും രാജ്യത്തിന്റെ ഭാവി അതുകൊണ്ട് തന്നെ ശോഭനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാരത് മണ്ടപം ആദ്യമായാണ് പരിക്ഷാ പേ ചര്‍ച്ചയ്ക്ക് വേദി ആയത്. പ്രധാനമന്ത്രിക്കൊപ്പം എതാണ്ട് 4000 ത്തോളം വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നും രണ്ട് വിദ്യാര്‍ഥികളും ഓരോ അധ്യാപകരും വീതം പ്രത്യേക അതിഥികളായ്. 2 കോടി 25 ലക്ഷം പേര്‍ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 14 ലക്ഷത്തിലധികം പേര്‍ അധ്യാപകരും അഞ്ച് ലക്ഷത്തിലധികം പേര്‍ മാതാപിതാക്കളും ആണ്. കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ മേഘ്ന.എന്‍.നാഥാണ് പരിപാടി നിയന്ത്രിച്ചു. പരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ഥികളെ മാനസ്സികമായ് സജ്ജമാക്കാന്‍ 2018 മുതലാണ് പ്രധാനമന്ത്രി ‘പരീക്ഷാ പേ ചര്‍ച്ച’ ആരംഭിച്ചത്.

Top