കോടിയേരിയെ സന്ദര്‍ശിക്കാന്‍ ചെന്നൈയിലേക്ക്; മുഖ്യമന്ത്രിയുടെ വിദേശയാത്ര മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര മാറ്റി. ഇന്ന് ഫിൻലൻഡിലേക്ക് പോകാനിരുന്ന യാത്രയാണ് മാറ്റിയത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി നാളെ ആശുപത്രിയിലെത്തി സന്ദർശിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഒപ്പമാണ് മുഖ്യമന്ത്രി കോടിയേരിയെ സന്ദർശിക്കുന്നത്.

ഒക്ടോബർ 12വരെയാണ് വിവിധ രാജ്യങ്ങളിൽ മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നത്. ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് ഫിൻലൻഡിലേക്ക് പോകാനായിരുന്നു തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചീഫ് സെക്രട്ടറിക്കും ഒപ്പമായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്.

Top