മികച്ച ക്യാപ്റ്റനാകണമെങ്കില്‍ ചില ഗുണങ്ങള്‍ ഉണ്ടാകണം;ഗുഭ്മാന്‍ ഗില്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ ശുഭ്മന്‍ ഗില്ലാണ്. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ അരങ്ങേറിയ ഗില്ലിന് ഇതാദ്യമായാണ് ഒരു ഐപിഎല്‍ ടീമിന്റെ നായകനാകാന്‍ അവസരം ലഭിക്കുന്നത്. വിരാട് കോഹ്ലിക്കും രോഹിത് ശര്‍മ്മയ്ക്കും കീഴില്‍ കളിച്ചുള്ള അനുഭവമാണ് ഗില്ലിന്റെ കൈമുതല്‍. ഒരു മികച്ച ക്യാപ്റ്റനാകണമെങ്കില്‍ ചില ഗുണങ്ങള്‍ ഉണ്ടാകണമെന്ന് ഗുഭ്മാന്‍ ഗില്‍ പറയുന്നു.

ഐപിഎല്‍ ടീമിന്റെ നായകനാകുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. അടുത്ത സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ശുഭ്മാന്‍ ഗില്‍ കൂട്ടിച്ചേര്‍ത്തു.ഗുജറാത്ത് ടീമില്‍ മികച്ച നായകരുണ്ട്. കെയ്ന്‍ വില്യംസണും റഷീദ് ഖാനും ഡേവിഡ് മില്ലറും മുഹമ്മദ് ഷമിയുമെല്ലാം മികച്ച നായകരാണ്. ഇവരില്‍ നിന്ന് തനിക്ക് ഒരുപാട് പഠിക്കാനുണ്ട്.

ഇന്ത്യന്‍ ടീമില്‍ താന്‍ മികച്ച നായകരുടെ കീഴില്‍ കളിച്ചിട്ടുണ്ട്. അവരില്‍ നിന്നും ഏറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് നായകനാകുമ്പോള്‍ ഇക്കാര്യങ്ങള്‍ തനിക്ക് ഗുണം ചെയ്യുമെന്നും ശുഭ്മാന്‍ ഗില്‍ വ്യക്തമാക്കി.ഒരു മികച്ച ക്യാപ്റ്റന് അര്‍പ്പണബോധം ഉണ്ടാകണം. അച്ചടക്കവും കഠിനാദ്ധ്വാനവും ഉണ്ടാകണം. ആത്മാര്‍ത്ഥ ഉണ്ടാവണം.

 

Top