സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസിന്റെ പ്രത്യകതകള്‍ തന്നെയാണ് ജിക്‌സറിലേക്ക് ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.
സിംഗിള്‍ ചാനല്‍ ആന്റി- ലോക്ക് ബ്രേക്കിംഗ് സിസ്റ്റം തന്നെയാണ് വാഹനത്തിന്റെ ഏറ്റവും മികച്ച പ്രത്യേകതകളില്‍ ഒന്ന്.
കാഴ്ചയില്‍, സാധാരണ Gixxer SF ല്‍ നിന്ന് വലിയ രൂപമാറ്റമൊന്നും പുതിയ ജിക്‌സര്‍ എസ് എഫ് എബി എസി നില്ല.
എന്നാല്‍, ഫ്രണ്ട് മഡ്ഗാര്‍ഡിന് ലഭിച്ച എബിഎസ് ബാഡ്ജിംഗ് പുതിയ മോഡലിനെ പഴയതില്‍ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്.
നിലവിലുള്ള 155 സിസി എയര്‍കൂള്‍ഡ് എഞ്ചിനാണ് സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസില്‍ ഇടംപിടിക്കുന്നത്.
14.5 bhp കരുത്തും 14 Nm torque ഉം നല്‍കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഉള്ളത്.