TN Prathapan’s letter to Ommen Chandy

കൊച്ചി: സംസ്ഥാനത്ത് പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

നിലവില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും പ്രതാപന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയാണ് പ്രതാപന്റെ കത്ത്.

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്ന ജനതാ കൗണ്ടറുകള്‍ക്കെതിരേയും വി.വി.ഐ.പികള്‍ക്ക് മദ്യപിക്കാനായി അനുവദിച്ചിട്ടുള്ള ക്ലബ്ബ് ലൈസന്‍സുകള്‍ക്കെതിരേയും നടപടി വേണമെന്നും കത്തില്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. എക്‌സൈസ് വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top