ടി എന്‍ പ്രതാപനെതിരെ അപവാദപ്രചരണം നടത്തിയ കേസ്: ഷാജന്‍ സ്‌കറിയക്കെതിരെ കുറ്റപത്രം

ടി.എന്‍ പ്രതാപന്‍ എംപിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. എംപിയെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

നവംബറില്‍ ഷാര്‍ജയില്‍ നടന്ന പരിപാടികള്‍ക്ക് ശേഷം പങ്കെടുത്ത വിരുന്നുനിടെയുള്ള ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തിയെന്നാണ് ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതി. തന്നെ ഭീഷണിപെടുത്താന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ മാധ്യമം ദൃശ്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും എംപി പരാതി പറഞ്ഞിരുന്നു.

Top