തൃശൂര്‍ പൂരം തടസപ്പെടുത്തരുതെന്ന് ടി.എന്‍ പ്രതാപന്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്നുറച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ജനപങ്കാളിത്തം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം, പൂരം നടത്തിപ്പ് തടസ്സപ്പെടുത്തരുതെന്ന് ടി എന്‍ പ്രതാപന്‍ എംപിയും ആവശ്യപ്പെട്ടു. കൊവിഡിന്റെ പേരില്‍ പൂരത്തിന്റെ പകിട്ട് കുറയ്ക്കരുത് എന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. അതിനിടെ, പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ കത്തയച്ചു. യോഗം ചേരണം എന്നാണ് കത്തിലെ ആവശ്യം.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

 

Top