കാര്‍ഷിക ബില്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; ടി എന്‍ പ്രതാപന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് എം പി ടി എന്‍ പ്രതാപന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്ക് ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. കാര്‍ഷികോത്പന്ന വിപണന പ്രോത്സാഹന ബില്‍ 2020, കര്‍ഷക ശാക്തീകരണ സേവന ബില്‍ 2020, അവശ്യസാധന (ഭേതഗതി) ബില്‍ 2020 എന്നിവയാണ് വിവാദത്തിനിടയാക്കിയ ബില്ലുകള്‍.

രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഇന്ന് നടന്ന പ്രതിഷേധത്തില്‍ ഡല്‍ഹി ഇന്ത്യാ ഗേറ്റിന് മുന്നില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു.

Top