‘ബിജെപി ടാര്‍ജറ്റ് ചെയ്ത തന്നെ സംരക്ഷിക്കേണ്ട ബാധ്യത നല്ല കമ്യൂണിസ്റ്റുകള്‍’; ടിഎന്‍ പ്രതാപന്‍

തൃശൂര്‍: തൃശൂരിലെ ജനങ്ങള്‍ ലോക്സഭാംഗമായിരിക്കാന്‍ പറഞ്ഞാല്‍ അതാണ് സന്തോഷമെന്ന് ടിഎന്‍ പ്രതാപന്‍ എംപി. രാജി വയ്‌ക്കേണ്ട സാഹചര്യം ഇനിയുമുണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. വിശ്വാസം എല്ലാവരേയും രക്ഷിക്കട്ടെ. മാതാവ് തന്നെയും രക്ഷിക്കട്ടെയെന്നും സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച വിഷയത്തില്‍ ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു. ബിജെപി ടാര്‍ജറ്റ് ചെയ്ത തന്നെ സംരക്ഷിക്കേണ്ട ബാധ്യത നല്ല കമ്യൂണിസ്റ്റുകള്‍ക്കുണ്ട്. തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്ത് പോവുമെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

ചില സമൂഹ മാധ്യമങ്ങളെ പര്‍ച്ചസ് ചെയ്ത് വ്യക്തിഹത്യ നടത്തുകയാണ്. പെയ്ഡ് സോഷ്യല്‍ മീഡിയാ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പള്ളിയില്‍ പോയാല്‍ ബൈബിളും ക്ഷേത്രത്തില്‍ പോയാല്‍ ഗീതയും മുസ്ലിം പരിപാടികള്‍ക്ക് പോയാല്‍ ഖുറാനും സംസാരിക്കാറുണ്ട്. എന്നാല്‍ ചിലര്‍ ചില പ്രസംഗമെടുത്ത് വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടും. കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ചിലപ്പോഴെല്ലാം അറിയിക്കാറില്ല. ദേശീയപാത 66 മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചത് അറിയിച്ചില്ല. പണിതീര്‍ന്നത് തുറന്നു കൊടുക്കുമെന്ന പ്രസ്താവനയും താനറിയാതെയാണ്. നേരിട്ട് കണ്ടപ്പോള്‍ പരിഭവം അറിയിച്ചുവെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

Top