‘തന്റെ പിഎഫ്‌ഐ ബന്ധം സുരേന്ദ്രന്‍ തെളിയിക്കണം’; ടി.എന്‍ പ്രതാപന്‍

തൃശൂര്‍: നിരോധിക്കപ്പെട്ട പിഎഫ്‌ഐ അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടി.എന്‍ പ്രതാപന്‍ എംപി. പിഎഫ്‌ഐ അംഗങ്ങളാണ് പ്രതാപന്റെ ശിങ്കിടികളെന്ന് കെ സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതാപന്‍ രംഗത്തെത്തിയത്. തനിക്ക് പിഎഫ്‌ഐ ബന്ധമുണ്ടെങ്കില്‍ സുരേന്ദ്രന്‍ അത് തെളിയിക്കണമെന്ന് പ്രതാപന്‍ പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് തൃശൂരില്‍ നടത്തിയ ചാണകവെള്ളം തളിച്ചുകൊണ്ടുള്ള സമരത്തെ പ്രതാപന്‍ തള്ളിപ്പറഞ്ഞു. ചാണകവെള്ളം തളിച്ച സമരത്തോട് യോജിപ്പില്ലെന്ന് പ്രതാപന്‍ വ്യക്തമാക്കി. ഇന്നലെയാണ് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വേദിക്കരികില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് സമരം നടത്തിയത്. ഇത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയായിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്.

Top