tn prathapan – karuna estate

തിരുവനന്തപുരം: കരുണ എസ്റ്റേറ്റിന് കരമടക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിക്കില്ലെന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ ടി.എന്‍. പ്രതാപന്‍ രംഗത്ത്. തീരുമാനം ഖേദകരമാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും പ്രതാപന്‍ പറഞ്ഞു. ഈ തീരുമാനം കൊണ്ട് സര്‍ക്കാരിന് എന്താണ് നേട്ടമെന്നും പ്രതാപന്‍ ചോദിച്ചു.

കരുണ എസ്റ്റേറ്റിന് കരമടക്കാമെന്ന് നിയമോപദേശം നല്‍കിയപ്പോഴും പ്രതാപന്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ആരുടെയെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ ഇതിനു പിന്നിലുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു പ്രതാപന്‍ അന്ന് ആവശ്യപ്പെട്ടത്.

Top