കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ടിഎന്‍ പ്രതാപന്‍

കൊച്ചി: കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ടിഎന്‍ പ്രതാപന്‍. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചത്.ഞാന്‍ ലീഡറുടെ ഫാനാണ്. എല്ലാ തെരഞ്ഞെടുപ്പുകളും താന്‍ തുടങ്ങുന്നത് ലീഡറുടെ സ്മൃതി മണ്ഡപത്തില്‍ നിന്നാണ്.

ഗുരുവായൂരപ്പനും ലീഡറും സാക്ഷിയാണെന്നും കെ കരുണാകരനെ സ്മരിച്ച് ടി എന്‍ പ്രതാപന്‍ പറഞ്ഞു.എല്ലാം ഗുരുവായുരപ്പന്റെയും ലീഡറുടെയും അനുഗ്രഹത്തിനായി സമര്‍പ്പിക്കുന്നുവെന്നും പത്മജയുടെ പോക്കിനെക്കുറിച്ച് ഉന്നത നേതൃത്വം പ്രതികരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ എത്തിയതായിരുന്നു ടി എന്‍ പ്രതാപന്‍. കരുണാകരന്റെ സ്മൃതി മന്ദിരത്തില്‍ നിന്ന് പ്രതാപന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.

Top