വിജയുടെ ‘സര്‍ക്കാരി’നെതിരെ തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്

ചെന്നൈ: വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സര്‍ക്കാരിന്റെ പോസ്റ്ററിനെതിരെ തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി പുറത്തുവിട്ട പോസ്റ്ററില്‍ താരം സിഗററ്റ് വലിക്കുന്ന ചിത്രമാണുള്ളത്. ഇതിനെതിരെയാണ് ആരോഗ്യവകുപ്പിന്റെ നോട്ടീസ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ അത് പിന്‍വലിക്കണമെന്ന് അണിയറ പ്രവര്‍ത്തകരോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ വിജയുടെ അക്കൗണ്ടില്‍ നിന്നും പോസ്റ്റര്‍ നീക്കിയിരുന്നില്ല. ഇതിനെതിരെ മുന്‍ യൂണിയന്‍ ആരോഗ്യമന്ത്രി രംഗത്തു വരികയും ചെയ്തിരുന്നു.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. വന്‍ താര നിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്.ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Top