tn farmers strip near pmo in protest

ന്യൂഡല്‍ഹി: കര്‍ഷക ദുരിതം കേട്ടില്ലെന്നാരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ നഗ്‌നരായി പ്രതിഷേധം രേഖപ്പെടുത്തി തമിഴ് കര്‍ഷകര്‍.

പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലൂടെയാണ് കര്‍ഷകര്‍ നഗ്‌നരായി ഓടി പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയെ കാണാനാവില്ലെന്ന് പറഞ്ഞ് വാഹനത്തില്‍ പുറത്താക്കിയതോടെയാണ് കര്‍ഷകരിലൊരാള്‍ വാഹനത്തില്‍ നിന്ന് ചാടി നഗ്‌നനായി ഓടിയത്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞാണ് കര്‍ഷകന്‍ ജന്തര്‍മന്തറില്‍ നഗ്‌നനായി ഓടി പ്രതിഷേധിച്ചത്.പ്രധാനമന്ത്രിയെ കണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ തമിഴ് കര്‍ഷകരുടെ ഏഴംഗ പ്രതിനിധി സംഘം ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ദിവസങ്ങളായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ പുതിയ തലത്തിലേക്ക് സമരമെത്തിച്ചത്.

മൂന്നാഴ്ചയിലധികമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ നേരത്തെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ അസ്ഥികൂടവുമായും സമരവേദിയിലെത്തിയിരുന്നു.

Top