തമിഴ്നാട് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 91.3

ചെന്നൈ: തമിഴ്നാട് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. മുന്‍വര്‍ഷത്തേതില്‍നിന്ന് നേരിയ വര്‍ധനയോടെ 91.3 ആണ് ഇത്തവണത്തെ വിജയശതമാനം. 91.1 ആയിരുന്നു 2018ലെ വിജയശതമാനം. ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

വിദ്യാര്‍ഥികള്‍ക്ക് tnresults.nic.in, dge1.tn.nic.in, dge2.tn.nic.in എന്നീ വെബ്സൈറ്റുകളില്‍നിന്ന് ഫലം അറിയാനാകും. ഈ വെബ്സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന HSE(+2) – March 2019 Results ലിങ്കില്‍ രജിസ്ട്രേഷന്‍ നമ്പരും ജനനത്തീയതിയും നല്‍കിയാല്‍ മതി.

Top