ദൈവത്തിന്റെ സ്വന്തം നാടല്ല, കേരളം പോരാടുന്നവരുടെ നാട്; ടി.എം. കൃഷ്ണ

തിരുവനന്തപുരം: കേരളം എന്നും പൊരുതുന്നവരുടെ നാടെന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ. പ്രളയക്കെടുതിയില്‍ നിന്ന് കേരളം എങ്ങനെ കരകയറിയെന്ന് എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. പ്രളയം തളര്‍ത്തിയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി കച്ചേരി അവതരിപ്പിക്കാന്‍ തലസ്ഥാന നഗരിയിലെത്തിയതായിരുന്നു ടി.എം. കൃഷ്ണ.

ഈ സംസ്ഥാനത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കാനാവില്ല. മറിച്ച് പൊരുതുന്നവരുടെ നാടെന്നാണ് വിളിക്കേണ്ടതെന്ന് കൃഷ്ണ പറയുന്നു. ആര്‍ക്കും എപ്പോഴും കടന്നുവരാന്‍ കഴിയുന്ന സുരക്ഷിതമായ സ്ഥലമാണ് കേരളം. മതഗ്രന്ഥങ്ങളെക്കാളും വിശുദ്ധമായാണ് ഭാരതത്തിന്റെ ഭരണഘടനയെയും മൗലികാവകാശങ്ങളെയും കാണുന്നതെന്നും ടി.എം. കൃഷ്ണ പറഞ്ഞു

Top