ഷെയ്ൻ നിഗത്തിന് ജന്മദിനാശംസകൾ നേർന്ന് ടി കെ രാജീവ് കുമാർ

ലയാളത്തിലെ യുവ താരങ്ങളില്‍ ഒരാളായ ഷെയ്ൻ നിഗം പ്രേക്ഷകരുടെ പ്രിയങ്കരനാണ്. അഭിനയമറിയുന്ന നടൻ എന്ന വിശേഷണം തുടക്കത്തിലേ സ്വന്തമാക്കിയ ഷെയ്ൻ നിഗത്തിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിന ആശംസകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രമായ ‘ബര്‍മുഡ’യുടെ സംവിധായകൻ ടി കെ രാജീവ് കുമാറും നടന് ആശംസകള്‍ നേര്‍ന്നു.

“പ്രിയപ്പെട്ട ഷെയ്ൻ, നീ നിന്റെ സ്വപ്‍നങ്ങളെ പിന്തുടരുക, നിന്റെ സ്വപ്‍നങ്ങള്‍ സാക്ഷാത്‍കരിക്കാൻ നിനക്ക് സാധിക്കും എന്ന് ഓര്‍ക്കുക. വരും വര്‍ഷം നീ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂവണിയട്ടെയെന്ന് ആശംസിക്കുന്നു”വെന്നും ടി കെ രാജീവ് കുമാര്‍ എഴുതിയിരിക്കുന്നു. ‘ബര്‍മുഡ’ എന്ന ചിത്രത്തിന്റെ പോസ്റ്ററും ടി കെ രാജീവ് കുമാര്‍ പങ്കുവെച്ചിട്ടുണ്ട്.

സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 24 ഫ്രെയിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി.

Top