TJ chandrachudan statement againest assis statement

തിരുവന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് ആര്‍എസ്പിയില്‍ ഭിന്നാഭിപ്രായം. മുന്നണിമാറ്റം തെറ്റായിപ്പോയെന്ന് ആര്‍എസ്പി ദേശീയ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ പറഞ്ഞതിനു പിന്നാലെ തിരുത്തുമായി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് രംഗത്തെത്തി.

മുന്നണിമാറ്റം തെറ്റായ തീരുമാനമായിരുന്നില്ലെന്നും അത് കൂട്ടായെടുത്ത തീരുമാനമായിരുന്നുവെന്നും അസീസ് പറഞ്ഞു.

എല്‍ഡിഎഫ് ഭരണത്തെ വിമര്‍ശിക്കാനും അസീസ് മടിച്ചില്ല. നിലവില്‍ ഭരണം മുന്നോട്ട് പോകുന്നത് തെറ്റായ രീതിയിലാണെന്നും മോശം ഭരണമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്പി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തിലാണ് ഇരുവരും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്.

Top