tittle song dangal; amir khan movie

മീര്‍ ഖാന്‍ കിടിലന്‍ ഗെറ്റപ്പില്‍ എത്തുന്ന ദംഗലിന്റെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തെുന്ന ആമിര്‍ഖാന്‍ ചിത്രത്തില്‍ ഇരട്ടകഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നതെന്ന ആകാംക്ഷയും ടൈറ്റില്‍ ഗാനം നല്‍കുന്നുണ്ട്. അമിത് ഭട്ടാചാര്യ എഴുതിയ വരികള്‍ക്ക് പ്രിതം ഈണം നല്‍കി ദലേര്‍ മെഹന്ദി പാടിയതാണ് ടൈറ്റില്‍ ഗാനം.

പ്രശസ്ത ഗുസ്തിതാരം മഹാവിര്‍ സിംഗ് പൊഗട്ടിന്റ ജീവിതകഥയെ ചലച്ചിത്രാവിഷ്‌കാരമാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത് നിതേഷ് തിവാരിയാണ്. പെണ്‍കുട്ടികള്‍ ഒരിക്കലും ആണ്‍കുട്ടികള്‍ക്ക് പിന്നിലല്ല, ഒപ്പം തന്നെയെന്ന് ഒരച്ഛന്‍ തെളിയിക്കുകയാണ് ദംഗലിലൂടെ.

മകനിലൂടെ മാത്രം തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളക്കൂ എന്ന് കരുതിയിരുന്ന അച്ഛന്റെ മനസിലേയ്ക്ക് ഇടിച്ചുകയറിയാണ് ഈ പെണ്‍കുട്ടികള്‍ കഴിവ് തെളിയിക്കുന്നത്.

ഗുസ്തിയുടെ അമ്മവീട് എന്ന് വിളിക്കാം ഹരിയാനയെ. ലോകോത്തര ഗുസ്തിതാരങ്ങളെ രാജ്യത്തിന് സമ്മാനിച്ച ഹരിയാനയുടെ സ്വന്തം മഹാവീര്‍ സിംഗ് പോഗട്ട് എന്ന ഗുസ്തിചാമ്പ്യന്റെ ജീവിതത്തെ ആധാരമാക്കി നിതേഷ് തിവാരി കഥയൊരുക്കുമ്പോള്‍ ആമീര്‍ ഖാന്‍ മാത്രമായിരുന്നു മനസ്സില്‍ എന്നു തോന്നും അഭിനയം കണ്ടാല്‍. കഥാപാത്രത്തിനായി ഇത്രയധികം അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന അഭിനേതാക്കള്‍ ചുരുക്കമാകും. തനിക്ക് സാധിക്കാതെ പോയ ഉയരങ്ങള്‍ പെണ്‍മക്കളുടെ ചിറകിലേറി ഒരച്ഛന്‍ സാധിച്ചെടുക്കുന്നതാണ് ദംഗലിന്റെ ഇതിവൃത്തം.

ഇന്ത്യന്‍ ഗുസ്തി ലോകത്തെ രണ്ട് അതികായകര്‍ ഗീതാ പൊഗട്ടും ബബിതാകുമാരിയും പിതാവിന്റെ സ്വര്‍ണ്ണമെഡല്‍ എന്ന സ്വപ്നത്തെ സാക്ഷാത്കരിക്കുന്നത് എങ്ങനെയെന്നും ഭംഗിയായി ചിത്രത്തില്‍ വരച്ചിടുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ ആമീര്‍ ഖാന്‍ എത്തുമ്പോള്‍ മക്കളുടെ കാലത്തെ വേഷങ്ങള്‍ ചെയ്ത നാലു പെണ്‍കുട്ടികളും അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് കഥാപാത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്. ഏതായാലും ഈ അച്ഛനും മക്കളും ഓരോ പ്രേക്ഷകരുടേയും മനസ്സിലേയ്ക്ക് ഇടിച്ചുകയറുമെന്ന് ഉറപ്പ്.

Top