തിത്‌ലി ചുഴലിക്കാറ്റ്; ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

BAHRAINE-SEA

പനാജി: ആന്ധ്രയിലും ഒഡീഷയിലും നാശം വിതച്ച തിത്‌ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ശക്തമായ മഴയും ചുഴലിക്കാറ്റും മൂലം ജലനിരപ്പ് ഉയരന്‍ സാധ്യതയുണ്ടെന്നാണ് ടൂറിസം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച വരെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, തിത്‌ലി ചുഴലിക്കാറ്റില്‍ ആന്ധ്രയിലെ മരണസംഖ്യ എട്ടായിരുന്നു. ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലുള്ള ആളുകളാണ് മരിച്ചത്. ഇരു ജില്ലകളിലെയും വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായി. അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തില്‍പ്പെടുന്നതാണ് തിത്ലി. മൂന്ന് ലക്ഷം പേരെയാണ് ഒഡീഷയില്‍ മാറ്റി പാര്‍പ്പിച്ചത്.

കടല്‍ത്തീരങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലാണിത്. ഇന്‍ഡിഗോയുടെ അഞ്ച് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലെ എട്ട് ജില്ലകളിലാണ് ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചിരിക്കുന്നത്.

Top