തിത്‌ലി; ആന്ധ്രയിലെ 150 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ഭുവനേശ്വര്‍: നാശം വിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ആന്ധ്രയില്‍ നിന്നുള്ള 150 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഒഡീഷ പോലീസും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

35 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 29ന് ആന്ധ്രയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനു പോയവരാണ് കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടുപോയിരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Top