‘രാധേ’യുടെ ടൈറ്റില്‍ ട്രാക്ക് വീഡിയോ ഗാനം പുറത്തിറങ്ങി

ല്‍മാന്‍ ഖാന്‍ ചിത്രം ‘രാധേ’യുടെ ടൈറ്റില്‍ ട്രാക്ക് വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനരംഗങ്ങളില്‍ സല്‍മാന്‍ ഖാന്റെ സ്‌റ്റൈലിഷ് ഗെറ്റപ്പും പ്രകടനവും ആരാധകരെ തൃപ്തിപ്പെടുത്തുമെന്നുറപ്പാണ്. ദിഷ പഠാനിയുടെ ത്രസിപ്പിക്കുന്ന ചുവടുകളും ഗാനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്.

സാജിദ് വാജിദ് കൂട്ടുകെട്ടിലാണ് ഗാനം ഒരുങ്ങിയിരിക്കുന്നത്. വരികളെഴുതി ആലപിച്ചിരിക്കുന്നത് സാജിദ് ആണ്. മുധ്‌സാര്‍ ഖാന്‍ ആണ് ഗാനത്തിന്റെ കൊറിയോഗ്രാഫി. സല്‍മാന്റെയും ദിഷയുടെയും ചടുലമായ ചുവടുവെപ്പുകള്‍ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.

പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13 ഈദ് ദിനത്തില്‍ സീ5ലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാക്കി ഷെറഫ്, രണ്‍ദീപ് ഹൂഡ എന്നിവരും പ്രധാനവേഷങ്ങളില്‍ ചിത്രത്തിലെത്തുന്നു. ചിത്രം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനായിരുന്നു തീരുമാനം.

എന്നാല്‍ കൊറോണ വൈറസ് വ്യാപനം മൂലം റിലീസ് മാറ്റിവെക്കേണ്ടി വന്നു. തുടര്‍ന്നാണ് ഈദ് ദിനത്തില്‍ റിലീസ് ചെയ്യുമെന്ന അന്തിമ തീരുമാനം അണിയറപ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്.

 

Top