നിവിന്‍ പോളി -ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ എത്തി

നിവിന്‍ പോളി -ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിജോ ജോസ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്ററിന് ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം -സുദീപ് ഇളമന്‍, ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍ തോമസ്, ആര്‍ട്ട് ഡയറക്ടര്‍ -പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോണക്‌സ് സേവ്യര്‍, എഡിറ്റര്‍ ആന്‍ഡ് കളറിങ് -ശ്രീജിത്ത് സാരംഗ്, മ്യൂസിക് -ജെയ്ക്‌സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബിന്റോ സ്റ്റീഫന്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് -ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യെശോധരന്‍, റഹീം പി എം കെ (ദുബായ്), ഡബ്ബിങ് -സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് -ഗോകുല്‍ വിശ്വം, ഡാന്‍സ് കൊറിയോഗ്രാഫി -വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍ -റോഷന്‍ ചന്ദ്ര, ഡിസൈന്‍ -ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് -പ്രേംലാല്‍,വാര്‍ത്താ പ്രചരണം -മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് -ബിനു ബ്രിങ്‌ഫോര്‍ത്ത്.

Top