തെലുങ്ക് നടനും, ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായ എൻ.ടി.ആറിന്റെ ജീവിത കഥ സിനിമയാകുന്നു.ചിത്രത്തിന്റെ ടൈറ്റിൽ ലോഗോ പുറത്തിറക്കി. നന്ദമുറി ബാലകൃഷ്ണയാണ് ചിത്രത്തിൽ എൻ.ടി.ആറിന്റെ വേഷത്തിൽ എത്തുന്നുന്നത്.
നന്ദമുറി താരക രാമ റാവു എന്നാണ് എൻ.ടി.ആറിന്റെ യഥാർഥ പേര്. തേജ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് താരങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. തെലുങ്ക് സിനിമയിലെ യുവനായകൻ ജൂനിയര്‍ എന്‍.ടി. ആർ ഇദ്ദേഹത്തിന്റെ ചെറുമകനാണ്.
#NTR is a #biopic of #nandamuritarakaramarao garu. #nandamuribalakrishna will be the going to seen as #ntr in this movie. Movie is being directed by #directorteja . Music by #mmkeeravani #NTRbiopic #inkakavala #jaintr #ntrvardanti pic.twitter.com/j4dKoCbNXW
— inkā kāvālā (@Inkakavala) January 18, 2018
അതേസമയം രാം ഗോപാൽ വർമ്മയും എൻ.ടി.ആറിന്റെ ജീവിത കഥ സിനിമയാകുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹമായി സഹകരിച്ചല്ല സിനിമ ഒരുക്കുന്നതെന്ന് ബാലകൃഷ്ണ വ്യക്തമാക്കി.