ബ്രസീലിന്റെ തോല്‍വിയില്‍ വിശദീകരണവുമായി പരിശീലകന്‍ ടിറ്റെ

brazil

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെല്‍ജിയത്തോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ടീമിന്റെ പരാജയത്തിനു കാരണമെന്തെന്ന് വെളിപ്പെടുത്തി പരിശീലകന്‍ ടിറ്റെ.

ഇരുടീമുകളും നിലവാരമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. കളിയുടെ മൂന്നില്‍ രണ്ടുഭാഗവും ബ്രസീലിന് മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍ ഗോള്‍ നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ബെല്‍ജിയം അവരുടെ അവസരങ്ങള്‍ ഗോളാക്കി മാറ്റി.

കളിയില്‍ ഭാഗ്യവും നിര്‍ഭാഗ്യവുമുണ്ടെന്ന് പറയുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ല. അത് സംഭവിച്ചുകഴിഞ്ഞു. തോല്‍വി വളരെയധികം ആഘാതമുണ്ടാക്കുന്നതാണ്. അതുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്നും ടിറ്റെ പറഞ്ഞു.

Top