ടൈറ്റാനിക് നടൻ ഡേവിഡ് വാർണർ അന്തരിച്ചു

ടൈറ്റാനിക് നടൻ ഡേവിഡ് വാർണർ അന്തരിച്ചു. എൺപത് വയസായിരുന്നു. ഏറെ നാളായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ കരിയറിൽ നിരവധി ഹിറ്റ് സിനിമകളും സംഗീതവും ഉൾപ്പെടുന്നു. 1997-ൽ പുറത്തിറങ്ങിയ ടൈറ്റാനിക്കിൽ വില്ലനായ ബില്ലി സെയ്‌നിന്റെ അസിസ്റ്റന്റ് സ്‌പൈസർ ലവ്‌ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡേവിഡ് വാർണർ ആണ്. മേരി പോപ്പിൻസ് റിട്ടേൺസിൽ വാർണറിനൊപ്പം അഭിനയിച്ച ലിൻ-മാനുവൽ മിറാൻഡ അന്തരിച്ച താരത്തിന് സോഷ്യൽമീഡിയയിൽ അന്ത്യാഞ്ജലി അർപ്പിച്ചു. തേട്ടി നയൻ സ്‌റ്റെപ്സ്, ടൈം ബാൻഡിറ്റ്സ്, വാലാൻഡർ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ ഡേവിഡ് പ്രശസ്തനാണ്. സ്റ്റാർ ട്രെക്ക് ഫ്രാഞ്ചൈസിയിലെ വിവിധ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.

Top