ടൈറ്റാന്റെ ‘കണക്റ്റഡ് എക്‌സ്’ മൂന്ന് മോഡലുകളില്‍ പുറത്തിറക്കി

ബംഗളൂരു: രാജ്യത്തെ പ്രമുഖ വാച്ച് നിര്‍മാതാക്കളായ ടൈറ്റാന്റെ പുതിയ മോഡല്‍ വാച്ച് പുറത്തിറക്കി. ഏറെ സവിശേഷതകളുള്ള വാച്ചിന് ‘കണക്റ്റഡ് എക്‌സ്’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ടച്ച് സ്മാര്‍ട്ട് വാച്ചാണ് ഇത്. മൂന്ന് വ്യത്യസ്ത മോഡലുകളില്‍ വാച്ച് വിപണിയിലുണ്ട്. മറ്റ് കമ്പനി വാച്ചുകള്‍ക്കില്ലാത്ത 13 സവിശേഷതകള്‍ വാച്ചിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇപ്പോഴത്തെ വാച്ചിന്റെ വിപണി വില 14,995 രൂപയാണ്.

വിപണനം ഹൈദരാബാദ് ആസ്ഥാനമായുള്ള എച്ച്യുജി ഇന്നൊവേഷന്‍സ് ഏറ്റെടുക്കുന്നതായി ടൈറ്റാന്‍ വാച്ചസ് ആന്‍ഡ് വെയറബിള്‍സ് ബിസിനസ് ചീഫ് എക്‌സിക്യൂട്ടീവ് എസ്. രവികാന്ത് അറിയിച്ചു. ഹാര്‍ഡ് വെയര്‍, ഫേം വെയര്‍, സോഫ്റ്റ് വെയര്‍, ക്ലൗഡ് ടെക്‌നോളജി എന്നിവയില്‍ പ്രഗല്‍ഭരായ 23 പേരടങ്ങുന്ന സംഘത്തിന്റെ സംരഭമാണ് എച്ച്യുജി ഇന്നൊവേഷന്‍സ്.

Top