Tisca Chopra’s short film Chutney famous-youtube

ബോളിവുഡ് നടി ടിസ്‌ക ചോപ്ര നിര്‍മ്മിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ‘ചട്ട്ണി’ യൂട്യൂബില്‍ തരംഗം
സൃഷ്ടിച്ചിരിക്കുകയാണ്.

നവംബര്‍ 28ന് യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ ലഭിച്ച കാഴ്ചകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഒരു കോടി 75 ലക്ഷത്തില്‍ കൂടുതല്‍.

വോയറിസം, അവിശ്വാസം, അരക്ഷിതത്വം, കുടുംബബന്ധങ്ങള്‍ എന്നിവയൊക്കെ വിഷയമാക്കുന്ന ചിത്രം വനിത എന്ന സാധാരണക്കാരിയായ വീട്ടമ്മയെ (ടിസ്ക ചോപ്ര) ചുറ്റിപ്പറ്റിയാണ്.

മധ്യവര്‍ഗ്ഗജീവിതത്തിന്റെ പുറമെയ്ക്ക് വെളിപ്പെടാത്ത ഇരുണ്ട വശങ്ങളിലേക്കാണ് സംവിധായിക ജ്യോതിക കപൂര്‍ ദാസ് ക്യാമറ തിരിക്കുന്നത്.

Top