തിരൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍

dead body

തിരൂര്‍: തിരൂര്‍ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍. മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവി (50) യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മാനസിക അസ്വാസ്ഥ്യ പ്രകടിപ്പിച്ച് കണ്ടിരുന്ന ആളായിരിക്കാം കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വലിയ കല്ല് തലക്കിട്ടതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇന്നു രാവിലെ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയില്‍ മറ്റു തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Top