ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പര്‍ ട്രക്ക് സിഗ്‌ന 4825.TK പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്

ന്ത്യയിലെ ആദ്യത്തെ 16 വീലര്‍ 47.5 ടണ്‍ ടിപ്പര്‍ ട്രക്ക് സിഗ്‌ന 4825.TK പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. രാജ്യത്തെ ആദ്യത്തെ 47.5 ടണ്‍ മള്‍ട്ടി ആക്സില്‍ ടിപ്പര്‍ ട്രക്കാണ് സിഗ്‌ന എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആറ് വര്‍ഷത്തെ അല്ലെങ്കില്‍ ആറ് ലക്ഷം കിലോമീറ്റര്‍ വാറണ്ടിയോടെയാണ് ടാറ്റ സിഗ്‌ന 4825.TK വാഗ്ദാനം ചെയ്യുന്നത്.

കല്‍ക്കരി, നിര്‍മാണ ആവശ്യങ്ങള്‍ എന്നിവയുടെ ഗതാഗതത്തിനായാണ് സിഗ്‌ന 4825.TK രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 29 ക്യുബിക് മീറ്റര്‍ ബോക്‌സ് ലോഡ് ബോഡിയുമായാണ് ഇത് വരുന്നത്. ടിപ്പര്‍ 10X4, 10X2 എന്നിങ്ങനെ രണ്ട് കോണ്‍ഫിഗറേഷനുകളില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

ടാറ്റയുടെ പവര്‍ ഓഫ് 6 ഫിലോസഫി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ ഹെവി ട്രക്ക് മെച്ചപ്പെട്ട പ്രകടനം, ഉയര്‍ന്ന പേലോഡ് ശേഷി, ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചെലവ്, ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്കൊപ്പം മികച്ച യാത്രാ സുഖം എന്നിവ വാഗ്ദാനം ചെയ്യുന്നു.

247 bhp കരുത്തും 950 Nm torque ഉം ഉത്പാദിപ്പിക്കുന്ന കമ്മിന്‍സ് ISBe 6.7 ലിറ്റര്‍ ബിഎസ് -VI ഡീസല്‍ എഞ്ചിനാണ് സിഗ്‌ന 4825.TK ഉപയോഗിക്കുന്നത്. 430 mm ഓര്‍ഗാനിക് ക്ലച്ച് വഴി എഞ്ചിന്‍ ഒരു ഹെവി ഡ്യൂട്ടി G1150 9 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

Top