ടിപ്പര്‍ ലോറി ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; മൂന്ന് വയസുകാരി മരിച്ചു

തിരുവനന്തപുരം: പാറശാല യിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് മൂന്നുവയസുകാരി മരിച്ചു. കളിയിക്കാവിള സ്വദേശി പോൾ രാജിന്റെയും അശ്വനിയുടെയും മകൾ ഋതികയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിതവേഗത്തിലായിരുന്ന ടിപ്പർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Top