ടൈനി ടി1; ലോകത്തിലെ ഏറ്റവും ചെറിയ ഫോണുമായി ബ്രിട്ടീഷ് കമ്പനി

സ്മാര്‍ട്ട്‌ഫോണുകളുടെ യുഗമാണ് ഇതെന്നു വേണമെങ്കില്‍ പറയാം.

പലതരം സവിശേഷതകളിലും നിറങ്ങളിലുമാണ് പുതിയ ഫോണുകള്‍ കമ്പനി അവതരിപ്പിക്കുന്നത്.

3 ഇഞ്ച്, അല്ലെങ്കില്‍ 4 ഇഞ്ച് സ്‌ക്രീന്‍ ഫോണുകള്‍ ആവശ്യമാണ് ഇന്ന് പലര്‍ക്കും.

എന്നാല്‍ ഏറ്റവും ചെറിയ ഫോണുമായി എത്തിയിരിക്കുകയാണ് ഒരു ബ്രിട്ടീഷ് കമ്പനി.

ടൈനി ടി1 എന്ന ഫോണിനെ നിര്‍മ്മാതാക്കളായ സെന്‍കോ വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ എന്നാണ്.

0.49 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീനും അതിന് 64×32 പിക്‌സല്‍ റെസല്യൂഷനും ഉള്‍കൊള്ളുന്ന ഫോണില്‍ ടെക്‌സ്റ്റ് മെസ്സേജ് അയയ്ക്കാനും കോള്‍ചെയ്യാനും സാധിക്കും.

200എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. 3 ദിവസം ഫോണ്‍ സ്റ്റാന്റ്‌ബൈ ടൈം ചാര്‍ജിംഗില്‍ കിട്ടും.

180മിനുട്ട് ടോക്ക് ടൈം ഫോണിന് ലഭിക്കും. 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുണ്ട്.

നാനോ സിം സ്ലോട്ടും ബ്ലൂടുത്തും സപ്പോര്‍ട്ട്‌ ചെയ്യുന്നതാണ് പുതിയ ഫോണ്‍.

13 ഗ്രാം ആണ് ഫോണിന്റെ ഭാരം. കായിക താരങ്ങളെ ലക്ഷ്യമിട്ടാണ് ഫോണ്‍ ഇറക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രൗഡ് ഫണ്ടിങ്ങിന്റെ ഭാഗമായി ഫോണ്‍ മോഡല്‍ ഇപ്പോള്‍ കിക്ക്സ്റ്റാറില്‍ ലഭ്യമാണ്.

Top