ടിനു യോഹന്നാന്‍ കേരള രഞ്ജി ടീം പരിശീലകന്‍

കൊച്ചി: മുന്‍ ഇന്ത്യന്‍ താരവും മലയാളി പേസ് ബൗളറുമായ ടിനു യോഹന്നാനെ കേരള രഞ്ജി ടീമിന്റെ പരിശീലകനായി നിയമിച്ചു. 2017ല്‍ ചുമതലയേറ്റ ഡേവ് വാട്‌മോറിന്റെ പിന്‍ഗാമിയായാണ് ടിനു എത്തുന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ ആദ്യ കേരള താരം കൂടിയാണ് ടിനു യോഹന്നാന്‍.

കേരള ക്രിക്കറ്റ് ടീമിനെ ജയിക്കാന്‍ പഠിപ്പിക്കുകയും ചരിത്രനേട്ടങ്ങളിലെത്തിക്കുകയും ചെയ്ത ശേഷമാണ് ഓസ്‌ട്രേലിയക്കാരന്‍ ഡേവ് വാട്‌മോര്‍ പടിയിറങ്ങിയത്. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്‌മോര്‍ ചുമതലയേറ്റത്. ആദ്യ സീസണില്‍ തന്നെ രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. കഴിഞ്ഞ വര്‍ഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലുമെത്തി.

ഫിറോസ് റഷീദ് അണ്ടര്‍ 23 ടീമിന്റെ പരിശീലകനാകും. സുനില്‍ ഒയാസിസ് അണ്ടര്‍ 19ന്റെയും പി. പ്രശാന്ത് അണ്ടര്‍ 16ന്റെയും പരിശീലകരാകും.

Top