ടിനു പാപ്പച്ചന്‍ – ചാക്കോച്ചന്‍ ഒന്നിക്കുന്ന ‘ചാവേര്‍’; ട്രെയ്‍ലര്‍ എത്തി

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ സിനിമാപ്രേമികളില്‍ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. കരിയറിലെ മൂന്നാമത്തെ ചിത്രവുമായി ടിനു എത്തുമ്പോള്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഒരുങ്ങിയിരിക്കുന്ന ചാവേര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലും അജഗജാന്തരവുമൊക്കെ പോലെ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.

ആന്റണി വര്‍ഗീസ്, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. അരുൺ നാരായണൻ, വേണു കുന്നപ്പിള്ളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാഷ്ട്രീയം, സൗഹൃദം, പക എന്നിവയൊക്കെ പ്രമേയ പരിസരത്തില്‍ കടന്നുവരുന്ന ചിത്രമാണിത്. ഒരു സ്ലോ പേസ് ത്രില്ലർ ആയിരിക്കും ചിത്രം. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സ്റ്റണ്ട് സുപ്രീം സുന്ദർ, മേക്കപ്പ് റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കൽ, വിഎഫ്എക്സ് ആക്സിൽ മീഡിയ, സൗണ്ട് മിക്‌സിങ് ഫസൽ എ ബക്കർ, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റിൽ അർജുൻ കല്ലിങ്കൽ, അസോസിയേറ്റ് ഡയറക്ടർ സുജിത്ത് സുന്ദരൻ, ആർ അരവിന്ദൻ, ടൈറ്റിൽ ഗ്രാഫിക്സ് എബി ബ്ലെൻഡ്, ഡിസൈൻ മാക്ഗഫിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Top