മലയാളികളുടെ പ്രിയ താരം ടിനി ടോം തമിഴിൽ അഭിനയിക്കാനൊരുങ്ങുന്നു. പ്രാഷ് സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ അറപെയ്മ എന്ന സിനിമയിലൂടെയാണ് ടിനിയുടെ തമിഴ് അരങ്ങേറ്റം. ചിത്രത്തിൽ ട്രാൻസ്ജെൻഡറിന്റെ വേഷത്തിലാണ് താരം എത്തുന്നത്.
കൂടാതെ മലയാളികളുടെ പ്രിയങ്കരനായ റഹ്മാനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നു. ചാരക്കപ്പൽ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെയുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ഞാനൊരു മിമിക്രി താരമായത് കൊണ്ട് തന്നെ എനിക്കത് മാന്യമായി കൈകാര്യം ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ടായിരുന്നു. എന്റെ ആകാരവലിപ്പത്തിലുള്ള ഒരാളെ ട്രാന്‍സ്ജെണ്ടറായി മാറ്റി എടുക്കുക എന്നാല്‍ അത്ര എളുപ്പമുള്ള പണിയായിരുന്നില്ല, പക്ഷെ, റഹ്മാന് സാറിനും സംവിധായകനും അക്കാര്യത്തില്‍ നല്ല വിശ്വാസമുണ്ടായിരുന്നുവെന്നും ടിനി ടോം പറയുന്നു.