എനിക്ക് രാഷ്ട്രീയമില്ല, ആ വാര്‍ത്ത വാസ്തവ വിരുദ്ധം; ടിനി ടോം

tini tom

ന്റെ പേരില്‍ ഉളിയന്നൂര്‍ തച്ചന്‍ എന്ന ഫേസ്ബുക്ക് പേജില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് നടന്‍ ടിനി ടോം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ടിനി ടോം സംസാരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ ആരോപണത്തെ എതിര്‍ത്ത് ടിനി ടോം തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വന്നത്.

തനിക്ക് രാഷ്ട്രീയമില്ലെന്നും, വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ടിനി ടോം പറഞ്ഞു. തന്നെ സ്‌നേഹിക്കുന്നവര്‍ അത് മനസിലാക്കണമെന്നും തെറ്റിദ്ധരിക്കരുതെന്നും അങ്ങനെയൊരു വാര്‍ത്തയില്ലെന്നും ടിനി ടോം വ്യക്തമാക്കി.

Top