അജയ് ദേവ്ഗണിന്റെ താനാജി: ദി അണ്‍സംഗ് വാരിയര്‍; വീഡിയോ സോങ് പുറത്തിറങ്ങി

ഓം റൗട് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് താനാജി: ദി അണ്‍സംഗ് വാരിയര്‍. ചിത്രത്തിലെ വീഡിയോ സോങ് പുറത്തിറങ്ങി.

അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. അജയ് ദേവ്ഗണിന്റെ നൂറാമത്തെ ചിത്രം കൂടിയാണിത്.

ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യത്തിലെ സൈനിക നേതാവായ തന്‍ഹാജി മാലുസാരെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ കാജോള്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ജനുവരി പത്തിന് റിലീസ് ചെയ്തു.

Top