പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരിച്ചിട്ടില്ല; ഐഎഎസ് ഉദ്യോഗസ്ഥ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ചെന്ന ആരോപണത്തിൽ ഐഎഎസ് ഉദ്യോഗസ്ഥയുടെ പേരില്‍ വ്യാജപ്രചാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥയായ ടിന ദാബിയുടെ വ്യാജ ഫെയ്‌സ് ബുക്ക് പേജിലാണ് സന്ദേശം നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് ടിന ദാബിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ ആണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ചൊവ്വാഴ്ചയാണ് ഹിന്ദിയിലുള്ള കുറിപ്പ് ടിന ദാബിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവെച്ചത്. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്നും താന്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ടിന പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ടിന പറഞ്ഞു.

Top