ലോകത്തെ ആദ്യ എയ്ഡ്‌സ് രോഗ വിമുക്തന്‍ തിമോത്തി റേ ബ്രൗണ്‍ രക്താര്‍ബുദത്തിനു കീഴടങ്ങി

എച്ച്‌ഐവി ചികിത്സയില്‍ വിജയം കണ്ട ലോകത്തെ ആദ്യ എയ്ഡ്‌സ് രോഗി തിമോത്തി റേ ബ്രൗണ്‍, വീണ്ടുമെത്തിയ അപൂര്‍വ രക്താര്‍ബുദത്തിനു കീഴടങ്ങി ലോകത്തോടു വിടപറഞ്ഞു. 5 മാസമായി കലിഫോര്‍ണിയയിലെ ആശുപത്രിയില്‍ രക്താര്‍ബുദത്തോടു പൊരുതിയ ബ്രൗണ്‍ വ്യത്യസ്തമായ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും രോഗത്തെ അതിജീവിക്കാനായില്ല.

1966 മാര്‍ച്ച് 11നു ജനിച്ച ബ്രൗണാണ് എച്ച്‌ഐവി ചികിത്സയില്‍ വിജയിച്ചത്. ബെര്‍ലിനിലായിരുന്നപ്പോള്‍ 1995ല്‍ ബ്രൗണിന് എച്ച്‌ഐവി ബാധിച്ചു. 2006ല്‍ രക്താര്‍ബുദവും ബ്രൗണിനെ തകര്‍ക്കാനെത്തി. ‘ബെര്‍ലിന്‍ രോഗി’ എന്നറിയപ്പെട്ടിരുന്ന ബ്രൗണ്‍ 2007ല്‍ ഡോക്ടര്‍ ജെറോ ഹ്യൂട്ടറിന്റെ ചികിത്സയിലൂടെ എച്ച്‌ഐവി മുക്തനായത് എയ്ഡ്‌സ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണ്.

Top