കേരളത്തെ പാക്കിസ്ഥാനോട് ഉപമിച്ച സംഭവം; മാപ്പ് പറഞ്ഞ് ടൈംസ് നൗ

മുംബൈ: കേരളത്തെ പാക്കിസ്ഥാനോട് ഉപമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ടൈംസ് നൗ. കേരള സന്ദര്‍ശനം നടത്തുന്ന ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത്ഷാ കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ അത് പാക്കിസ്ഥാന്‍ സന്ദര്‍ശനത്തോട് ഉപമിക്കുകയായിരുന്നു ദേശീയ ചാനല്‍.

ഹെഡ്‌സ് ടു തന്‍ഡ്രി പാക്കിസ്ഥാന്‍ എന്നാണ് ചാനല്‍ വിശേഷണം ഉണ്ടായത്. മാപ്പ് പറണമെന്ന ആവശ്യവുമായി അപ്പോളജൈസ്‌ടൈംസ്‌നൗ എന്ന ടാഗുകളും വന്നിരുന്നു

ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നു വന്നു. എന്നാല്‍ തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും അതില്‍ ക്ഷമ ചോദിക്കുന്നതായും ചാനലിലൂടെ അറിയിക്കുകയായിരുന്നു.

കേരളം എന്നെഴുതേണ്ടിടത്ത് ടൈപ്പ് ചെയ്തപ്പോള്‍ പാകിസ്താന്‍ എന്നെഴുതിപ്പോയതാണെന്നും പരാമര്‍ശം വേദനിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നുവെന്ന് പറഞ്ഞാണ് ചാനലിന്റെ മാപ്പപേക്ഷ.

മാധ്യമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തുവന്നിട്ടുണ്ട്.

Top