ടൈംസ് സ്‌ക്വയര്‍ വെടിവെയ്പ്പ്; മൂന്ന് പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്ക്: ടൈംസ് സ്‌ക്വയര്‍ വെടിവെയ്പ്പില്‍ നാലു വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ടൈംസ് സ്‌ക്വയര്‍ പരിസരത്ത് ആളുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവര്‍ ചികിത്സയിലാണ്.

പരുക്കേറ്റവര്‍ അക്രമകാരികളുമായി ബന്ധമുള്ളവരല്ല. അക്രമികളെ കുറിച്ചുള്ള തെളിവുകള്‍ കിട്ടിയെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. വെടിവെയ്പ്പിനെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ അപലപിച്ചു.

 

Top