പുതുവർഷം പിറന്ന ശേഷം യാത്ര ആരംഭിച്ചു , എത്തിച്ചേർന്നത് 2017 ഡിസംബര്‍ 31ന്

Flight take of in 2018 , Land in 2017,

ന്യൂയോര്‍ക്ക് : പുതുവർഷം പിറക്കുന്നതിന് ലോകരാജ്യങ്ങൾക്കിടയിൽ ആഗോള സമയത്തിന്റെ ചില വിത്യാസങ്ങളുണ്ട്. ഈ സമയ വിത്യസത്തിന്റെ കൗതുകത്തിലാണ് ഹവായീന്‍ എയര്‍ലൈന്‍സും യാത്രക്കാരും. 2018ൽ ഹവായീന്‍ എയര്‍ലൈന്‍സ് യാത്ര ആരംഭിച്ചിട്ട് ലാൻഡ് ചെയ്തത് 2017 ല്‍ തന്നെയാണ്.

ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ നിന്ന് 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ പുറപ്പെട്ട വിമാനം അമേരിക്കന്‍ ദ്വീപായ ഹവായിലെ ഹൊണോലുലുവിലെത്തിയത് 2017 ഡിസംബര്‍ 31-നാണ്.

2018 ജനവുരി ഒന്നിന് പുലര്‍ച്ച 12.05 നാണ് ഓക്ക്ലന്‍ഡില്‍ നിന്ന് ഹവായീന്‍ എയര്‍ലൈന്‍സ് പുറപ്പെട്ടത്. വിമാനം ഹോണോലുലുവിലെത്തിയപ്പോള്‍ അവിടെ 2017 ഡിസംബര്‍ 31 ആയിരുന്നു തീയതിയും സമയവും. ആഗോള സമയ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്.

എന്നാൽ വിമാനം ഓക്കലാന്‍ഡില്‍ നിന്ന് ഡിസംബര്‍ 31-ന് 11.55 നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. പത്ത് മിനിറ്റ് വൈകിയതോടെയാണ് ഇങ്ങനെ സംഭവിച്ചത്. 23 മണിക്കൂര്‍ സമയ വ്യത്യാസമാണ് ന്യൂസീലന്‍ഡും ഹവായ് ദ്വീപും തമ്മില്‍ ഉള്ളത്.

Top