തങ്ങളുടെ സ്വകാര്യത നിലനിര്‍ത്താനായി താരങ്ങള്‍ പൊതുവെ മക്കളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവക്കാറില്ല. എന്നാല്‍ ബോളിവുഡില്‍ പ്രിയങ്ക ചോപ്ര തന്റെ കുടുംബത്തോടൊപ്പമുള്ള സന്തോഷവും വിശേഷങ്ങളുമെല്ലാം തന്നെ ആരാധകരെ അറിയിക്കാറുണ്ട്.
മകള്‍ മാള്‍ട്ടി മേരി ചോപ്ര ജോനസിന്റെ ഫോട്ടോകളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മകള്‍ പെട്ടന്ന് വളര്‍ന്നു എന്ന് സൂചിപ്പിക്കുന്ന രീതിയില്‍ ഹൃദയസ്പര്‍ശിയായ ക്യാപ്ഷനോടെയാണ് പ്രിയങ്ക ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
ആദ്യ ചിത്രം മകള്‍ മാള്‍ട്ടിയെ ചേര്‍ത്ത് നിര്‍ത്തി അവളുടെ കുഞ്ഞു കൈകളില്‍ പിടിച്ച ഒരു സെല്‍ഫിയാണ്. ‘സമയം വളരെ പെട്ടെന്ന് പറക്കുന്നു’ എന്നാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. രണ്ടാമതായി പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഒരു പുതപ്പിനുള്ളില്‍ മകളുടെ കുഞ്ഞ് കൈവിരലുകള്‍ പ്രിയങ്കയുടെ മുഖത്ത് ചേര്‍ത്ത് പിടിച്ചിരിക്കുന്നതാണ്. ചിത്രത്തിന് താഴെ കമന്റായി പ്രിയങ്കയുടെ പങ്കാളി നിക് ജോനസ് ചുവന്ന ഹൃദയത്തിന്റെ ഇമോജി പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ബോളിവുഡിലെ മറ്റു നിരവധി താരങ്ങളും പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.