ചില താരങ്ങള്‍ക്ക് പാകിസ്താനിലേക്ക് പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ടിം പെയിന്‍

ചില താരങ്ങള്‍ക്ക് പാകിസ്താന്‍ പര്യടനത്തിനു പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയിന്‍. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയ പാകിസ്താന്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓസീസ് ക്യാപ്റ്റന്റെ വിശദീകരണം.

2022 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാവും പര്യടനം. മൂന്ന് വീതം ഏകദിന, ടെസ്റ്റ് മത്സരങ്ങളും ഒരു ടി-20 യും ഇരു ടീമുകളും കളിക്കും. 1998ലാണ് ഓസ്‌ട്രേലിയ അവസാനമായി പാകിസ്താനില്‍ പര്യടനം നടത്തിയത്.

‘ചിലര്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുന്നതില്‍ സന്തുഷ്ടരാണ്. ചിലര്‍ക്ക് കുറച്ചുകൂടി അറിയണമെന്നുണ്ട്. ശരിക്കും പറഞ്ഞാല്‍, ചിലര്‍ക്ക് പോകുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ചില പ്രശ്‌നങ്ങള്‍ എന്തായാലും ഉണ്ടാവും. ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യും.

താരങ്ങള്‍ക്ക് ലഭിക്കുന്ന മറുപടിയില്‍ സംതൃപ്തിയുണ്ടായാല്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ പാകിസ്താനെതിരെ അണിനിരത്തും. എന്തൊക്കെ പറഞ്ഞാലും ഇത് വ്യക്തിപരമായ കാര്യമാണല്ലോ.”- പെയിന്‍ പറഞ്ഞു.

 

Top