ചില്ലുകള്‍ നിരത്തിവച്ച ലോകഭൂപടം; ഒളിഞ്ഞിരിക്കുന്നത് മലയാളികളുടെ പ്രിയ താരം പ്രണവ്

ലയാളികളുടെ പ്രിയ താരമാണ് പ്രണവ്.ട്രാവല്‍ ബാഗും തൂക്കി തികച്ചും സാധാരണക്കാരനെ പോലെ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രണവ് പങ്കുവച്ചൊരു പോസ്റ്റാണ് ജനശ്രദ്ധനേടുന്നത്.

കുറച്ചു പൊട്ടിപ്പോയ ചില്ലുകള്‍ നിരത്തിവച്ചോരു ലോകഭൂപടമാണ് പ്രണവ് ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ സൂക്ഷിച്ച് നോക്കിയാല്‍ സെല്‍ഫി എടുക്കുന്ന പ്രണവിനെ കാണാം. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കുറിപ്പുമായി ആരാധകരും രംഗത്തെത്തി.

‘ഫോട്ടോ കണ്ടിട്ട് ഇന്ത്യയില്‍ പ്രണവും തെക്കേ അമേരിക്ക സൈഡില്‍ ഒരു ലേഡിയുണ്ട്. അയ്‌ശേരി നാട് കറങ്ങി അവസാനം ആളെ കണ്ടെത്തിയോ, ഉലകം ചുറ്റും വാലിബന്‍, രാജ്യസ്‌നേഹമുള്ളവനാ ഇന്ത്യയില്‍ നിന്ന് തന്നെ ഫോട്ടോ എടുത്തു, അപ്പു ഏട്ടനെ ഒന്നു നേരില്‍ കാണാന്‍ സാധിക്കുമോ, ആ ഇന്ത്യയിലോട്ടൊന്ന് സൂക്ഷിച്ച് നോക്കിക്കേ’, എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ കമന്റുകള്‍.

Top