ടിക്ക്‌ടോക്ക് ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു തുടങ്ങി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പായ ടിക്ക്‌ടോക്ക് ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു തുടങ്ങി. ചൈനീസ് ആപ്പുകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഏജന്‍സികള്‍ 52 ആപ്പുകളുടെ പട്ടിക മന്ത്രാലയത്തിന് കൈമാറുന്നത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി ടിക്ക് ടോക്ക് അടക്കം 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ജൂണ്‍ 15ന് നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ മരിച്ചതിന് പിന്നാലെയാണ് ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഇന്ത്യയില്‍ ഏകദേശം 119 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്ടോക്കിനുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ടിക്ക്ടോക്ക്. ഈ രണ്ട് ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക്ക്‌ടോക്ക് നീക്കം ചെയ്തിരുന്നു.

ഇന്ത്യയില്‍ ആപ്ലിക്കേഷന് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെക്കുറിച്ച് ടിക്ക്ടോക്ക് ഇന്ത്യ പ്രതികരണം അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന് ആരോപണങ്ങളില്‍ മറുപടി നല്‍കുമെന്നും ടിക്ക് ടോക്ക് ഇന്ത്യ മേധാവി അറിയിച്ചു. യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്.

Top