ടിക്‌ടോക്ക് ഡ്യുവറ്റിന് സമാനമായ റീല്‍സുമായി ഇൻസ്റ്റഗ്രാം

 ടിക്‌ടോക്കിന് ശേഷം ജനപ്രിയമായ ഇൻസ്റ്റഗ്രാം റീൽ കൂടുതൽ ഫീച്ചറുകളോടെ വീണ്ടും പ്ലേസ്റ്റോറിൽ. ടിക്‌ടോക്കിൻ്റെ അത്രയും ഫീച്ചറുകൾ ഇല്ലാതിരുന്നതിനാൽ ടിക്‌ടോക് ഉപയോക്താക്കൾ റീലിൽ അത്ര സംതൃപ്‌തരായിരുന്നില്ല. എന്നാൽ ഇതിന് ഏറെക്കുറെ ഒരു പരിഹാരമാണ് ടിക്‌ടോക്കിലെ ജനപ്രിയ ഫീച്ചറായ ഡ്യുവറ്റിന് സമാനമാണ് ഈ ഫീച്ചർ.

ടിക്‌ടോക് ഡ്യുവറ്റ് പോലെ തന്നെ മറ്റൊരു യൂസറിൻ്റെ വീഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ ഉണ്ടാക്കാൻ പറ്റുന്ന സവിശേഷതയാണ് ഇത്. ഇത്തരം ഒരു ഫീച്ചർ ടിക്‌ടോക് കൊണ്ടുവന്നപ്പോൾ തന്നെ ഏറെ ജനപ്രിയമായിരുന്നു. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഇൻസ്റ്റാഗ്രാം തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ടിക്‌ടോക് ഡ്യുവറ്റ് പോലെ തന്നെ മറ്റൊരു യൂസറിൻ്റെ വീഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ ഉണ്ടാക്കാൻ പറ്റുന്ന സവിശേഷതയാണ് ഇത്. ഇത്തരം ഒരു ഫീച്ചർ ടിക്‌ടോക് കൊണ്ടുവന്നപ്പോൾ തന്നെ ഏറെ ജനപ്രിയമായിരുന്നു. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഇൻസ്റ്റാഗ്രാം തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു വീഡിയോയിൽ മറ്റൊരു യൂസറിൻ്റെ വീഡിയോ ചേർക്കാൻ കഴിയുന്ന ഒരു ഫീച്ചർ ആണ് ഇത്. പ്രിയപ്പെട്ട നടൻ്റെയൊ ക്രിയേറ്ററിൻ്റെയോ വീഡിയോക്കൊപ്പം നിങ്ങളുടെ വീഡിയോയും ചേർത്ത് പോസ്റ്റ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുന്നു. നിങ്ങൾക്ക് ഒരു വീഡിയോ ഇഷ്‌ടപ്പെടുകയാണെങ്കിൽ ആ വീഡിയോക്കൊപ്പം നിങ്ങളുടെ അഭിപ്രായം പങ്കുവക്കാൻ കഴിയും. ഡാൻസ് ചെയ്യുന്നതിൻ്റെ ഒരു വീഡിയോ ആണെങ്കിൽ നിങ്ങൾക്കും അതിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യാൻ കഴിയും. 2020 ജൂലൈയിലാണ് ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം റീൽസ് ലോഞ്ച് ചെയ്തത്.

Top